
കോട്ടയം: തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കു വേണ്ടിയുള്ള ലഘു ഭക്ഷണ ശാലയുടെ നിർമ്മാണം അഞ്ചു വഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിൻറെ അനാസ്ഥയാണ് നിർമ്മാണം പാതി വഴിയിൽ നിലക്കാൻ കാരണം.
ഒരു കോടി രൂപ വകയിരുത്തിയാണ് തേക്കടി ബോട്ട് ലാൻറിങ്ങിൽ ബോട്ടിൻറെ മാതൃകയില്‍ ലഘുഭക്ഷണശാലയുടെ നിര്‍മാണം തുടങ്ങിയത്. വിശ്രമമുറിയും ടോയ് ലറ്റും മിനി തിയേറ്ററുമൊക്കെ ഇവിടെ ഒരുക്കാനായിരുന്നു തീരുമാനം. കെട്ടിടം പണി അവസാന ഘട്ടത്തിലെത്തിയിട്ട് വഷങ്ങളായി. എന്നാൽ ഫർണിച്ചറുകളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി പ്രവർത്തനം തുടങ്ങാനായിട്ടില്ല. രാവിലെ ഏഴരക്കാണ് തടാകത്തിലെ ബോട്ടിഗ് തുടങ്ങുന്നത്. ഇതിനായി സഞ്ചാരികൾ പുലർച്ചെ എഴുന്നേറ്റ് ആറു മണിക്കുമുമ്പു തന്നെ ആനവച്ചാൽ പാക്കിംഗ് ഗ്രൗണ്ടിലെത്തും.
നിലവില്‍ ചെറിയൊരു താത്ക്കാലിക ഭക്ഷണശാലയാണുള്ളത്. കുരങ്ങിൻറെ ശല്യം കാരണം ഇവിടെ കയറാൻ സഞ്ചാരികൾക്ക് പേടിയാണ്. നിര്‍മാണം അവസാന ഘട്ടത്തിലേക്കെത്തിയതോടെ നടത്തിപ്പിന് അവകാശവാദവുമായി വനപാലകരുടെ സൊസൈറ്റി രംഗത്തുണ്ട്. എന്നാൽ ഈ സൊസൈറ്റിക്ക് നടത്തിപ്പ് കൊടുക്കുന്നതിൽ എതിപ്പുമായി ഒരു വിഭാഗം രംഗത്തെത്തിയതും പ്രവർത്തനം തുടങ്ങാൻ തടസ്സമായിട്ടുണ്ട്. കെ.ടി.ഡി.സിക്കോ ,ഇന്ത്യന്‍ കോഫീ ഹൗസിനോ കെട്ടിടം വിട്ടുകൊടുത്ത് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് വിനോദസഞ്ചാര രംഗത്തുള്ളവരുടെ ആവശ്യം.