അയൽവാസികൾ തമ്മിൽ വഴിത്തർക്കം, തർക്കം മൂത്തതോടെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ചു; 15 തുന്നലുകളുമായി വിത്സൻ

Published : May 22, 2026, 07:30 PM IST
neighbor attacked with soda bottle in north paravur dispute

Synopsis

നോർത്ത് പറവൂരിൽ വഴിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി

കൊച്ചി: നോർത്ത് പറവൂരിൽ വഴിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൂട്ടുകാട് കൊല്ലം പറമ്പിൽ വിത്സന് പരിക്കേറ്റ സംഭവത്തിൽ അയൽവാസിയായ പടമാട്ടുമ്മൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വിത്സനും ജോസഫും തമ്മിൽ ഏറെ നാളുകളായി വഴിയെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവ ദിവസവും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ ജോസഫ് കൈയിലുണ്ടായിരുന്ന സോഡാ കുപ്പി കൊണ്ട് ആക്രമിച്ചതായാണ് പരാതി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിത്സനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 13 തുന്നലുകളും നെറ്റിയിൽ രണ്ട് തുന്നലുകളും വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു. വിത്സന്റെ മൊഴി ഇരിങ്ങാലക്കുട പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ജോസഫിനെതിരെ കേസെടുത്തതായും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ കൈപ്പറ്റി, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തനം; സെക്സ് റാക്കറ്റ് കേസിൽ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്
സതീശന്‍ സര്‍ക്കാറിന് മുന്നറിയിപ്പുമായി സിപിഎം; 'പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം'; ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനെതിരെ രംഗത്ത്