
പാലക്കാട്: നെല്ലിയാമ്പതി കുണ്ടറചോല വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയ രാജ് ആണ് മരിച്ചത്. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുകൾക്കൊപ്പം കഴിഞ്ഞദിവസമാണ് ജയരാജ് നെല്ലിയാമ്പത്തിയിലെത്തിയത്.
ഇന്ന് ഉച്ചയോടെ വെള്ളച്ചാട്ടത്തിൻ്റെ ചിത്രം പകർത്താൻ പാറക്കെട്ടിന് മേലേക്ക് കയറിയ ജയരാജ് നിയന്ത്രണം തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ജയരാജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുകൾ നാട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പാറക്കെട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെ നിന്നും മൃതദേഹം കണ്ടെത്തിയത്. നെന്മാറ എംഎൽഎ കെ.ബാബു സംഭവസ്ഥലത്ത് എത്തിയിരുന്നു. നെന്മാറ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam