എയ്ഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണം: ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ

By Web TeamFirst Published Sep 4, 2021, 4:09 PM IST
Highlights

ശമ്പള പരിഷ്ക്കരണ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയായ എയിഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണത്തിനെതിരെ ഇതിനോടകം തന്നെ ഒരു വിഭാഗം എതിർപ്പ് ശക്തമാക്കിയിട്ടുണ്ട്. 

കോട്ടയം: പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഓർത്തഡോക്സ് സഭ. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഇടപെടാൻ അനുവദിക്കില്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്ന ശുപാര്‍ശകളാണ് റിപ്പോർട്ടിലുള്ളതെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണ്. സർക്കാർ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ഓർത്തഡോക്സ് സഭ  സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. 

പെൻഷൻ പ്രായം 57 ആക്കണം; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർ‌ശ

ശമ്പള പരിഷ്ക്കരണ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയായ എയിഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണത്തിനെതിരെ ഇതിനോടകം തന്നെ എതിർപ്പ് ശക്തമാണ്. എയിഡഡ് നിയമന നിയന്ത്രണത്തിനുള്ള നീക്കങ്ങൾ നിലനിൽക്കില്ലെന്നും അംഗീകരിക്കില്ലെന്നുമാണ് എൻഎസ്എസ് പ്രതികരണം. അതേ സമയം റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശയായ പെൻഷൻ പ്രായം കൂട്ടണമെന്ന ശുപാർശക്കെതിരെ യുവജന സംഘടനകൾ രംഗത്തെത്തിയപ്പോൾ ജീവനക്കാരുടെ സംഘടനകൾ അനുകൂലിച്ചു. 

സർക്കാർ നയം അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'എയ്ഡ്' വേണ്ട; ശകാരിച്ച് സുപ്രീംകോടതി

എയിഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണം, പെൻഷൻ പ്രായം ഉയർത്തൽ തൊട്ടാൽ പൊള്ളുന്ന രണ്ട് വിഷയങ്ങളാണ് മോഹൻദാസ് കമ്മീഷന്‍ റിപ്പോർട്ടിൽ പ്രധാനം. രണ്ട് വിഷയങ്ങളിലും കടുത്ത സമ്മർദ്ദങ്ങളിൽ തോറ്റ് പിന്മാറിയതാണ് ഇടതു സർക്കാരുകളുടെ അടക്കം ചരിത്രം. എന്നാൽ തുടർഭരണത്തിന്‍റെ കരുത്തിൽ വിപ്ലവകരമായ ചുവടുകൾ പിണറായി സർക്കാർ എടുക്കുമോ എന്നതാണ്  ഉയരുന്ന ചോദ്യം. 


 

click me!