ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെ, ഒരിക്കലും തന്നെ എതിർത്തിരുന്നില്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Published : Nov 25, 2026, 04:10 PM ISTUpdated : Nov 25, 2026, 04:33 PM IST
rahul mamkoottathil

Synopsis

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഷാഫിയുമായി ഉള്ളത് സഹോദര ബന്ധമാണെന്നും ​ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ‌ പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

ഉണ്ണിത്താൻ തന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ രാഹുൽ താൻ കോൺഗ്രസ്സിൽ ഉള്ള ആർക്കും എതിരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസിൽ പരാതി കൊടുത്താൽ ആര് ആണെന്ന് കണ്ടുപിടിക്കാം. ഇപ്പോൾ നടക്കുന്നത് സൈബർ അറ്റാക്ക് ആണെങ്കിൽ താനും അത് നേരിട്ട ആളാണ്. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് കാലത്ത് പി വി അൻവറിനെ കാണാൻ പോയതിൽ വലിയ വിമർശനം നേരിട്ടു. കേസിന്റെ സമയത്തും അത്തരം അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായി. വിഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും സൈബർ അറ്റാക് നേരിടുന്നുവെന്നും രാഹുൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും അവരെ വിവാദങ്ങളിലേക്ക് വലിച്ചു ഇടാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. ഷാഫി പറമ്പിലിന് ഉമ്മൻ ചാണ്ടി അങ്ങനെ ഒരു പേര് എഴുതി കൊടുത്തെങ്കിൽ അത് ഒഴിവാക്കാൻ കഴിയുന്ന സംഘടന രീതിയിൽ ആയിരുന്നില്ല ഇലക്ഷൻ പ്രക്രിയ. ഉമ്മൻ ചാണ്ടി പറഞ്ഞത് അനുസരിച്ച് കേരളം മുഴുവൻ ഓടി നടന്നു പരിപാടിയിൽ പങ്കെടുത്തു. കെപിസിസി അംഗം ആക്കിയതും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജന സെക്രട്ടറി ആക്കിയത് ഉമ്മൻ ചാണ്ടി ആണ്. ഒരിക്കലും തന്നെ ഉമ്മൻ ചാണ്ടി എതിർത്തിരുന്നില്ല അത്രയും വാത്സല്യം ഉണ്ടായിരുന്നു. 102 സീറ്റ് തന്നവരെ വിഷമിപ്പിക്കാൻ തയ്യാറല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചക്കക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചു, ബൂസ്റ്റർ ഡോസ് ഉടൻ നൽകിയേക്കും
ആദ്യം ആറ്റുകാൽ ക്ഷേത്രത്തിലും പിന്നാലെ ശിവഗിരി മഠത്തിലും വെച്ച് വിവാഹം, തെളിഞ്ഞത് തട്ടിപ്പ്; സിനിമാ പ്രവർത്തകനായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ