വിവാഹത്തട്ടിപ്പുകാരനായ സിനിമാ പ്രവർത്തകൻ പോലീസ് പിടിയിൽ. ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് (32) ആണ് പിടിയിലായത്.
കൊല്ലം: വിവാഹത്തട്ടിപ്പുകാരനായ സിനിമാ പ്രവർത്തകൻ പോലീസ് പിടിയിൽ. ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് (32) ആണ് പിടിയിലായത്. കൊട്ടാരക്കര വാളകം സ്വദേശിനിയുടെ പരാതിയിലാണ് ഇന്ദ്രജിത്ത് അറസ്റ്റിലായത്. ആദ്യ വിവാഹം ഡിവോഴ്സ് ആയതിനുശേഷം അതു മറച്ചുവെച്ച് വിവാഹം കഴിച്ചെന്നതാണ്പരാതി. അറസ്റ്റിലായ പ്രതി സിനിമ മേഖലയിൽ പ്രൊഡക്ഷൻ മാനേജറും അഭിനേതാവുമാണ്. യുവതിയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. 33 പവൻ സ്വർണമാണ് പ്രതി തട്ടിയെടുത്തുവെന്ന് ആരോപണമുള്ളത്.
വനിതാ ജനപ്രതിനിധിയടക്കം മറ്റ് രണ്ടുപേരും കേസില്‍ കൂട്ടു പ്രതികളണെന്ന് പരാതിയിൽ പറയുന്നു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെമ്പർ രജനി മനോഷ്, പഞ്ചായത്ത് പ്രസിഡന്റ് രാജു എൻ ഡി എന്നിവരെയാണ് പ്രതി ചേർക്കണമെന്ന് പരാതിയിലുള്ളത്. ഇന്ദ്രജിത്തിന്റെ ആദ്യ വിവാഹമാണെന്ന് കാണിച്ചുകൊണ്ട് ഇവർ വ്യാജ സാക്ഷ്യപത്രം നൽകിയെന്നാണ് പറയുന്നത്. 2026 ജൂലൈ 12-ന് ആറ്റുകാൽ ക്ഷേത്രത്തിലും തുടർന്ന് ശിവഗിരി മഠത്തിലും വെച്ചായിരുന്നു വിവാഹം.
















