ആലപ്പുഴ അമ്മത്തൊട്ടിലിൽ വീണ്ടും പെൺകുഞ്ഞ് എത്തി; 'അവന' എന്ന് പേരിട്ടു

Published : Apr 09, 2026, 09:20 PM IST
new born baby

Synopsis

ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് 'അവന' എന്ന് പേരിട്ടു, കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. അവകാശികൾ എത്തിയില്ലെങ്കിൽ ദത്ത് നൽകാനുള്ള നടപടികൾ ശിശുക്ഷേമ സമിതി ആരംഭിക്കും.

ആലപ്പുഴ: ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം സംസ്ഥാന ശിശു ക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ വീണ്ടും പെൺകുഞ്ഞ് എത്തി. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തുന്നത്. ഏഴ് ദിവസം പ്രായവും 2.180 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിന് 'അവന' എന്നാണ് പേരിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം വ്യാഴാഴ്ച പുലർച്ചെ 12.40നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഏപ്രിൽ മൂന്നിന് രാത്രി ഇവിടെ ലഭിച്ച മറ്റൊരു പെൺകുഞ്ഞിന് 'അദ്വൈക' എന്ന് പേരിട്ടിരുന്നു.

കുഞ്ഞിന്റെ വരവറിയിച്ചുകൊണ്ട് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ പുലർച്ചെ അലാറം മുഴങ്ങിയിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ ഇന്റർ കെയർ യൂണിറ്റിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകൾ നടത്തി. വിവരമറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി അധികൃതർ ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. പൂർണ ആരോഗ്യവതിയായ കുരുന്ന് നിലവിൽ ആശുപത്രിയുടെ സംരക്ഷണയിലാണ്. അവനയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. അവകാശികളാരും വന്നില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തുടരുമെന്ന് എൽഡിഎഫ്, തരംഗമെന്ന് യുഡിഎഫ്, സർപ്രൈസെന്ന് എൻഡിഎ; ഇനി മെയ് 4 വരെ
വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും