ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു

Published : Oct 25, 2025, 07:19 PM IST
Fr. Antony Kattiparambil

Synopsis

ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ ലത്തീൻ സഭയുടെ കൊച്ചി രൂപത പുതിയ ബിഷപ്പായി പ്രഖ്യാപിച്ചു. കൊച്ചി രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

കൊച്ചി: ലത്തീൻ സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോൺസിഞ്ഞോ‍ർ ആന്‍റണി കാട്ടിപ്പറമ്പിലിനെയാണ് ബിഷപ്പായി വത്തിക്കാൻ പ്രഖ്യാപിച്ചത്. രൂപതാ ആസ്ഥാനമായ ഫോർട്ട് കൊച്ചിയിലും വൈകിട്ട് മൂന്നരയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടന്നു. രൂപതാ ബിഷപ്പ് ജോസഫ് കരിയിൽ 19 മാസം മുൻപ് വിരമിച്ചതോടെ നിലവിൽ അഡ്മിനിട്രേറ്റർ ഭരണത്തിലായിരുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലിന്‍റേയും മറ്റ് ബിഷപ്പുമാരുടേയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കൊച്ചി രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൊച്ചി മുണ്ടംവേലി സ്വദേശിയാണ് പുതിയ ബിഷപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം
ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു