ഹൃദയ ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

Published : Apr 17, 2019, 06:43 AM ISTUpdated : Apr 17, 2019, 08:21 AM IST
ഹൃദയ ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

Synopsis

ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാൽ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക്  സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ. 

ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂർ കൊണ്ട് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി