സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വർണ കേസ് സിൻഡിക്കേറ്റിൻ്റെ ഭാഗമാണ് കോൺഗ്രസ് നേതാക്കളെന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു.

പത്തനംതിട്ട: ശബരിമല സ്വർണപാളി കേസിൽ സോണിയ ഗാന്ധിക്കെതിരെ ദില്ലിയിൽ യുവമോർച്ച പ്രതിഷേധം. വിഗ്യാൻ ഭവനിൽ നിന്ന് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് വഴിയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകൾ പ്രതിഷേധിച്ചു.പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സ്വർണപാളി കേസിലെ പ്രതികളുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നും സ്വർണ കേസ് സിൻഡിക്കേറ്റിൻ്റെ ഭാഗമാണ് കോൺഗ്രസ് നേതാക്കളെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു.

YouTube video player