
കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നാലു നിലകളിലായി 47,806 ചതുരശ്രയടിയിൽ 103 കിടക്കകളുള്ള പുതിയ കെട്ടിടം. വിവിധ സ്‌പെഷ്യാലിറ്റി ഒ പി കൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ഓക്‌സിജൻ പ്ലാൻ്റ്, ട്രോമാ കെയർ യൂണിറ്റ്, നൂതന ലാബുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും.
പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ മാലിന്യസംസ്‌ക്കരണത്തിനും മലിനജല ശുദ്ധീകരണത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്. ഡയാലിസിസ് യൂണിറ്റ്, ഒഫ്താൽമിക് ഓപ്പറേഷൻ തിയറ്റർ, പീഡിയാട്രിക് ഐ സി യു തുടങ്ങിയവ ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു.
കിഫ്ബി ഫണ്ടിൽ നിന്ന് 23.5 കോടി രൂപയാണ് പുതിയ കെട്ടിടത്തനായി ചെലവിട്ടത്. ഏറ്റവും സാധാരണക്കാരനായ ഒരാൾക്കും മികച്ച ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്താൻ പൊതു ആരോഗ്യമേഖലയെ കൂടുതൽ ശാക്തീകരിക്കേണ്ടതുണ്ട് എന്ന ഉറച്ച ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതിൻ്റെ തെളിവാണ് ഫറോക്കിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ ആശുപത്രി മന്ദിരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam