ജില്ലാ വികസനം; മേല്‍നോട്ടത്തിന് പുതിയ തസ്‍തിക, ആറ് ജില്ലകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു

By Web TeamFirst Published Oct 1, 2020, 10:41 PM IST
Highlights

വികസനപദ്ധതികളുടെ മേല്‍നോട്ടവും നടത്തിപ്പുമാണ് ഡിഡിസിമാരുടെ മുഖ്യചുമതല.

തിരുവനന്തപുരം: ജില്ലകളിലെ വികസന പദ്ധതികളുടെ മേല്‍നോട്ടത്തിനായി  പുതിയ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ വികസന കമ്മിഷണര്‍ എന്ന പേരില്‍ ആറു ജില്ലകളിലേക്ക് ആദ്യ ഘട്ടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. വികസനപദ്ധതികളുടെ മേല്‍നോട്ടവും നടത്തിപ്പുമാണ് ഡിഡിസിമാരുടെ മുഖ്യചുമതല.

എറണാകുളം,കോഴിക്കോട്,തിരുവനന്തപുരം,കൊല്ലം,കണ്ണൂര്‍ ,തൃശ്ശൂര്‍ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡിഡിസിമാരെ നിയമിച്ചത്. ജില്ലാ കളക്ടര്‍മാര്‍ക്ക് മറ്റു ജോലിത്തിരക്കു കാരണം വികസനപദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്. വാഹനവും,വീടും ഉള്‍പ്പെടെ ജില്ലാ കളക്ടര്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഡിഡിസിമാര്‍ക്കും ലഭിക്കും.
 

click me!