
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ആരോപണവുമായി ഐഎഎസ് അസോസിയേഷൻ. ഐഎഎസ് കേഡർ തസ്തികയായ എക്സൈസ് കമ്മീഷണർ പോസ്റ്റിൽ ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ബി അശോകിന്റെ പരാതിയിൽ സിഎടി ഉത്തരവിന് പിന്നാലെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് എം.ആർ അജിത്കുമാറിനെ നീക്കിയിരുന്നു.
അഡീഷണൽ എക്സൈസ് കമ്മീഷണറായ കിഷോർ കുമാർ ഐപിഎസിനായിരുന്നു പകരം അധിക ചുമതല നൽകിയത്. ഇത് സിഎടി ഉത്തരവിന്റെ ലംഘനമെന്നും തിരുത്തിയില്ലെങ്കിൽ കോടതിയെ വീണ്ടും സമീപിക്കുമെന്നും കത്തിലുണ്ട്. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ ബി.അശോകിനെ സ്ഥലം മാറ്റിയതും ചട്ടലംഘനമെന്ന് കത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam