ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇനി കൊവിഡ് പരിശോധനയ്ക്ക് ആർറ്റിപിസിആർ

By Web TeamFirst Published Jul 27, 2020, 9:52 PM IST
Highlights

സംവിധാനം പൂർണമായി സജ്ജമാക്കുന്നതോടെ  ദിവസേന 100 മുതൽ 200 വരെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. എൻഐവിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാനും റിസൾട്ടുകൾ വേഗത്തിൽ ആക്കാനും ഇതിലൂടെ സാധിക്കും.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ് 19 പരിശോധനയ്ക്കുള്ള ആർറ്റിപിസിആർ ചെയ്യുന്നതിനുള്ള സംവിധാനത്തിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചു.  സംവിധാനം പൂർണമായി സജ്ജമാക്കുന്നതോടെ  ദിവസേന 100 മുതൽ 200 വരെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും .

എൻഐവിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാനും റിസൾട്ടുകൾ വേഗത്തിൽ ആക്കാനും ഇതിലൂടെ സാധിക്കും. 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജ്  ഉന്നത സമിതി വിലയിരുത്തിയാണ്  അംഗീകാരത്തിന് ശുപാർശ ചെയ്തത്.

Read Also:സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി, ഇന്ന് ഇതുവരെ കൊവിഡിന് കീഴടങ്ങിയത് ആറ് പേര്‍...
 

click me!