
കണ്ണൂര്‍/ കോഴിക്കോട്: കൊവിഡ് ആശങ്ക അകലാത്ത സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോൻ (55) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇദ്ദേഹം ന്യുമോണിയ ബാധിച്ച് ഒൻപതാം തീയതി മുതൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച കൊവിഡ് പോസിറ്റീവ് ആയതോടെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. അതേ സമയം കണ്ണൂർ ചൊക്ലിയിൽ കുഴഞ്ഞുവീണ് മരിച്ച ദാമോദരന് (70) കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രോഗമുക്തിയിൽ ആശ്വാസം; 745 പേര്‍ക്ക് കൂടി രോഗമുക്തി,ഇന്ന് 702 പേര്‍ക്ക് കൊവിഡ്, 2 മരണം
സംസ്ഥാനത്ത് ഇന്ന് ഇതുവരെ ആറ് കൊവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം എടത്തല സ്വദേശി മോഹനൻ (65) പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ (72) ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയൻ(61) എന്നിവര്‍ക്കൊപ്പം ശനിയാഴ്ച മരിച്ച് പട്ടണക്കാട് സ്വദേശി ചാലുങ്കൽ ചക്രപാണി (79) എന്നയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam