‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്

Published : May 12, 2026, 10:34 AM IST
vds

Synopsis

എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ച് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 

കൊച്ചി : എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് സംഭവം. ‘വി ഡി എസ് കേരളം ഭരിക്കട്ടെ ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളം പള്ളുരുത്തിയിലാണ് ഫ്ലക്സ് ഉയർന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക്  വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി പ്രത്യേകം ചേരിതിരിഞ്ഞ് ഫ്ലക്സ് യുദ്ധം നടക്കുന്നതിനിടെയാണ്, സതീശനെയും ഷാഫിയെയും ഒരുമിച്ച് പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് ഉയർന്നത്.   മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ഇത്തരം ഫ്ലക്സ് ബോർഡുകളും പ്രകടനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകിയിരുന്നു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ വിമർശിച്ച് ടികെ ഹംസ, 'പല പ്രശ്നങ്ങളും നേതൃത്വം പരിഹരിച്ച രീതി ശരിയല്ല'
10 ജൻപഥിൽ നിർണായക ചർച്ച; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടും, കൂടിക്കാഴ്ച 11.30ന്