
കൊച്ചി: സിബിഎസ്ഇ സ്ക്കൂൾ മാനേജ്മെന്‍റ് പ്രതിനിധികളുടെ പുതിയ സംഘടന നിലവിൽ വന്നു. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരള എന്നാണ് സംഘടനയുടെ പേര്. ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച കൊച്ചിയിൽ നടക്കും. സിബിഎസ്ഇ മാനേജ്മെൻറ് അസ്സോസിയേഷനിൽ നിന്നും പിരിഞ്ഞ അംഗങ്ങൾ ചേർന്നാണ് പുതിയ സംഘടനക്ക് രൂപം നൽകിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളുമാണ് കൗണ്‍സിലിലെ അംഗങ്ങള്‍. നിലവിൽ 550 ഓളം അംഗങ്ങളാണുള്ളത്. സിബിഎസ്ഇ സ്‌കൂളുകളുടെയും കേന്ദ്ര - സംസ്ഥാന സര്‍ക്കാറിന്റെയും ഇടയിലുള്ള ബന്ധം സുഗമമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുക, സ്‌കൂൾ തലത്തിൽ അക്കാദമിക് നിലവാരം ഉയര്‍ത്തുക, അദ്ധ്യാപകരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുക തുടങ്ങിയവയൊക്കെയാണ് സംഘടനയുടെ ലക്ഷ്യം.
വ്യാഴാഴ്ച തൃപ്പൂണിത്തുറ ജെടി പാക്കിൽ നടക്കുന്ന ചടങ്ങിൽ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്ര നടൻ മോഹൻലാൽ നിർവ്വഹിക്കും. സിബിഎസ്ഇ സംസ്ഥാന - ജില്ലാതലങ്ങളില്‍ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികളെ ചടങ്ങിൽ ആദരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam