
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. തൂണുകൾക്കിടയിലുള്ള ആറിൽ നാല് ഗർഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാൻ രാത്രിയിലാണ് ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുക.
പാലം പുനർനിർമ്മാണത്തിനായി ഒക്ടോബർ 8നാണ് പഴയ ഗർഡർ നീക്കി തുടങ്ങിയത്. രണ്ട് മാസമാകുമ്പോഴേക്കും പുതിയ ഗർഡർ തൂണുകൾക്കിടയിൽ സ്ഥാപിച്ച് തുടങ്ങി. അഞ്ച് ആറ് തൂണുകൾക്കിടയിലെ ആറിൽ നാല് ഗർഡർ സ്ഥാപിക്കുന്ന ജോലിയാണ് പുലർച്ചയോടെ പൂർത്തിയായത്. മുറിച്ച് നീക്കിയ പതിനെട്ടിൽ 8 പിയർക്യാപ്പുകളുടെയും പണികൾ പൂർത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയത്.പാലം പൊളിക്കുന്നതിനൊപ്പം ഡിഎംആര്‍സിയുടെ കളമശ്ശേരിയിലെ യാര്‍ഡിൽ പുതിയ ഗർഡറുകളുടെ നിർമ്മാണവും പുരോഗമിച്ച് വരികയാണ്.
35 ടൺ ഓളം ഭാരമുള്ള ഗർഡറുകൾ വലിയ വാഹനത്തിലെച്ചാണ് യന്ത്രസഹായത്തിൽ പാലത്തിലേക്ക് സ്ഥാപിക്കുന്നത്. രാത്രിയിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോഴും വാഹനഗതാഗതം ഭാഗികമായി മാത്രമാണ് നിയന്ത്രിച്ചത്. സെപ്റ്റംബർ 28നാണ് തകരാറിലായ പഴയ പാലം പൊളിച്ച് പുതിയത് പണിത് തുടങ്ങിയത്. മെയ്മ മാസത്തിന് മുൻപായി പാലം പുനർനിർമ്മാണം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam