ജസ്റ്റിസ് പി സദാശിവം ഇനി കൃഷിയിലേക്ക്, പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്ത്

Published : Sep 05, 2019, 09:16 AM ISTUpdated : Sep 05, 2019, 10:18 AM IST
ജസ്റ്റിസ് പി സദാശിവം ഇനി കൃഷിയിലേക്ക്, പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്ത്

Synopsis

കേരളത്തിന്റെ 22-ാംമത്തെ ​ഗവർണറായി നാളെയാകും ആരിഫ് മുഹമ്മദ് ഖാൻ ചുമതല ഏൽക്കുന്നത്. 

തിരുവനന്തപുരം: പുതിയ കേരളാ ഗവർണറായി ചുമതലയേൽക്കാൻ മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തെത്തി. അദ്ദേഹത്തെ മന്ത്രി കെ ടി ജലീൽ സ്വീകരിച്ചു. നിയുക്ത ​ഗവർണർക്കുള്ള നാഷണൽ സല്യൂട്ട് കേരളാ പൊലീസ് നൽകി. 

മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ഇ ചന്ദ്രശേഖരൻ എന്നിവരും മറ്റ് ഉദ്യോ​ഗസ്ഥരും ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചു. അല്പസമയത്തിനകം അദ്ദേഹം രാജ് ഭവനിലേക്ക് പോകും. കേരളത്തിന്റെ 22-ാംമത്തെ ​ഗവർണറായി നാളെയാകും ആരിഫ് മുഹമ്മദ് ഖാൻ ചുമതല ഏൽക്കുന്നത്. രാജ് ഭവനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെയാണ് മുൻ ​ഗവർണർ പി സദാശിവത്തിന് സർക്കാർ യാത്ര അയപ്പ് നൽകിയത്.

Read Also:മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്‍റെ പുതിയ ഗവർണർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലീ​ഗിന്റെ കൈത്താങ്ങ്; 51 വീടുകളുടെ ​ഗൃഹപ്രവേശം നടന്നു, അടുത്ത ഘട്ടത്തിൽ 54 വീടുകൾ
പീ​ഡന പരാതി; ഷിയാസ് കരീമിനെതിരെ കേസെടുത്തു, പരാതി നൽകിയത് പ്രവാസി വ്യവസായിയായ യുവതി