കഴക്കൂട്ടം മുക്കോല ദേശീയപാത; കോവളം മുതൽ മുക്കോല വരെയുളള ഭാഗം ഗതാഗതയോഗ്യമല്ല

Published : Oct 14, 2020, 07:14 AM ISTUpdated : Oct 14, 2020, 07:15 AM IST
കഴക്കൂട്ടം മുക്കോല ദേശീയപാത; കോവളം മുതൽ മുക്കോല വരെയുളള ഭാഗം ഗതാഗതയോഗ്യമല്ല

Synopsis

കഴക്കൂട്ടം മുതൽ കോവളം വരെ നല്ല റോഡാണെങ്കിലും കോവളം കഴിയുന്നതോടെ കഥ മാറും. മെറ്റൽ കൂട്ടിയിട്ടും കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു. ആറ് റോഡുകൾ സംഗമിക്കുന്ന കോവളം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ അപ്രോച്ച് റോഡുകളാണ് യാത്രക്കാർക്ക് ശരണം.

തിരുവനന്തപുരം: കഴക്കൂട്ടം മുക്കോല ദേശീയപാത ഉദ്ഘാടനം ചെയ്തെങ്കിലും കോവളം മുതൽ മുക്കോല വരെയുളള ഭാഗം ഗതാഗതയോഗ്യമല്ല. സർവ്വീസ് റോഡുകൾ ബൈപാസുമായി ബന്ധിപ്പിച്ചതിലെ അശാസ്ത്രീയത മൂലം ഈ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാണ്.

കഴക്കൂട്ടം മുതൽ കോവളം വരെ നല്ല റോഡാണെങ്കിലും കോവളം കഴിയുന്നതോടെ കഥ മാറും. മെറ്റൽ കൂട്ടിയിട്ടും കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു. ആറ് റോഡുകൾ സംഗമിക്കുന്ന കോവളം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ അപ്രോച്ച് റോഡുകളാണ് യാത്രക്കാർക്ക് ശരണം. ഒൻപത് മാസമായി നിർമ്മാണം ഒരു തരി മുന്നോട്ടു പോയിട്ടില്ല. 

റോഡ് ടാർ ചെയ്തെങ്കിലും സിഗ്നലകളോ ബോർഡുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല. സർവ്വീസ് റോഡുകൾ ബൈപാസുമായി ബന്ധിപ്പിക്കുന്ന ഇടങ്ങളിൽ ക്യത്യമായ മാർഗ്ഗനിർദ്ദേശങ്ങളില്ലാത്തതിനാൽ ദൂരയാത്രക്കാർക്ക് വഴി തെറ്റാനുളള സാധ്യത അനവധി. ഇത് തന്നെയാണ് അപകടങ്ങളിലേക്ക് നയിക്കുന്നതും. ഈ മേഖലയിൽ ആറ് പേരാണ് അടുത്തിടെ അപകടങ്ങളിൽ മരിച്ചത്.

ദേശീയ പാത ഉദ്ഘാടനത്തിന് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുക്കോലയിൽ റോഡ് ഉപരോധിച്ചു. സർവ്വീസ് റോഡുകളുടെ പണി ഉടൻ തുടങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സമരക്കാർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു
വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി