വരുന്നു, പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷൻ, സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതുതായി എൻആര്‍ഐ പൊലീസ് സ്റ്റേഷൻ തുടങ്ങും

Published : Mar 10, 2026, 08:34 PM IST
Kerala Police HQ

Synopsis

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതിയതായി എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്.

തിരുവനന്തപുരം:സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതിയതായി എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. വിദേശത്ത് ജീവിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ നിയമ-സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ വഴിയുള്ള അനിയന്ത്രിതമായ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍ തുടങ്ങിയ വിവിധ തട്ടിപ്പുകള്‍ നേരിടുന്നുണ്ട്. 

അനധികൃത വിദേശ തൊഴില്‍-വിദ്യാഭ്യാസ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, എമിഗ്രേഷന്‍ ആക്ടിന്‍റെ പഴുതുകള്‍ മുതലെടുത്തുള്ള തട്ടിപ്പുകള്‍ എന്നിയും ഇവര്‍ നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക കേരള സഭാ സെക്രട്ടേറിയേറ്റും നോര്‍ക്കയും പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചത്. ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സെല്‍ എസ്.പിയുടെ ചുമതലയില്‍ ഒരു എന്‍.ആര്‍.ഐ പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ
പിണറായി വിജയൻ ആരാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍