അനന്തം അജ്ഞാതം അഴീമുഖത്ത് ഞാൻ...! പയ്യാമ്പലം എന്ന പുതിയ കവിതാ സമാഹാരവുമായി മന്ത്രി ജി സുധാകരൻ

Published : Jul 03, 2019, 05:36 PM ISTUpdated : Jul 03, 2019, 06:02 PM IST
അനന്തം അജ്ഞാതം അഴീമുഖത്ത് ഞാൻ...! പയ്യാമ്പലം എന്ന പുതിയ കവിതാ സമാഹാരവുമായി മന്ത്രി ജി സുധാകരൻ

Synopsis

പയ്യാമ്പലത്തെത്തിയാൽ ഒരുവശത്ത് മഹാസമുദ്രത്തിന്‍റെ ഇരമ്പലും മറുവശത്ത് മഹാരഥൻമാൻ വിശ്രമിക്കുന്ന ശ്മശാനത്തിന്‍റെ മഹാമൗനവും ആണ്. ഇത് തന്നെയാണ് കവിതയ്കക്ക് പ്രചോദനമായതെന്നാണ്  കവി ജി സുധാകരൻ പറയുന്നത്. 

തിരുവനന്തപുരം: പയ്യാമ്പലം എന്ന് പേരിട്ട പുതിയ കവിതാ സമാഹാരവുമായി മന്ത്രി ജി സുധാകരൻ. കണ്ണൂരിലെ പയ്യാമ്പലത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലിരുന്ന് എഴുതിയ കവിതകളാണ് പുതിയ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.   പയ്യാമ്പലത്തെത്തിയാൽ  ഒരുവശത്ത്  കടലിരമ്പവും  മറുവശത്ത് ശ്മശാനത്തിന്‍റെ മഹാ മൗനവും ആണ്. ഈ അന്തരീക്ഷമാണ് കവിതയ്കക്ക് പ്രചോദനമായതെന്നും കവി പറയുന്നു. 

" അനന്തം അജ്ഞാതം അഴീമുഖത്തു ഞാൻ 
  ചരിഞ്ഞ സൂര്യനെ സ്മരിച്ച് നിൽക്കവേ 
  ചരിത്രഗാഥകൾ അയവിറക്കുന്ന പവിത്രമാം പയ്യാമ്പല ശ്മശാനമേ,  
  അലച്ചു കയറുന്ന കടലിൻ വെള്ളമെ , തിരതൻ മാല അതിൻ വിശുദ്ധ പേര് .. " 

എന്ന് തുടങ്ങി പുസ്തകത്തിലെ ആദ്യ കവിത ജി സുധാകരൻ തന്നെ ആലപിക്കുന്നു, വീഡിയോ കാണാം:

"

മന്ത്രിയെന്ന നിലയിൽ താൻ ഭരണകൂടത്തിന്‍റെ ഭാഗമാണെന്നും എന്നാൽ അതിന്‍റെ ആനുകൂല്യങ്ങളൊന്നും എഴുത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നുമാണ് ജി സുധാകരന്‍റെ നിലപാട്. പുസ്തക പ്രകാശനത്തിന് പോലും  മന്ത്രിയെന്ന പദവിയോ പാര്‍ട്ടി ആനുകൂല്യങ്ങളോ കൈപ്പറ്റാറില്ല. ഭരണകൂടത്തിന്‍റെ ക്രൗര്യത്തിൽ നിന്ന് സാധാരണക്കാരന് മാനുഷികമായ സംരക്ഷണം നൽകും വിധമുള്ള സേവനമാണ് താനടക്കമുള്ളവര്‍ ചെയ്യുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കുന്നു. 

മന്ത്രി ജി സുധാകരന്‍റെ പതിമൂന്നാമത്തെ കവിതാസമാഹാരമാണ് പയ്യാമ്പലം .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി
പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ, വധശ്രമത്തിന് കേസെടുത്തു