ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് പുതിയ അധ്യക്ഷൻ; ഡോ. സാമുവൽ മാർ തെയോഫിലോസ് ചുമതലയേറ്റു

Published : Jun 22, 2024, 03:49 PM IST
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് പുതിയ അധ്യക്ഷൻ; ഡോ. സാമുവൽ മാർ തെയോഫിലോസ് ചുമതലയേറ്റു

Synopsis

സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാൻ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തെയോഫിലോസ് പറഞ്ഞു. 

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റൺ സഭയെ ഇനി സാമുവല്‍ മാര്‍ തെയോഫിലോസ് നയിക്കും. രാവിലെ എട്ടു മണിക്ക് തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്തു ചടങ്ങുകൾ തുടങ്ങി. ദില്ലി ഭദ്രാസനാധിപൻ ജോൺ മാർ ഐറേനിയസ് മുഖ്യ കാർമികത്വം വഹിച്ചു.  വിവിധ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം സ്ഥാന ചിഹ്നങ്ങൾ കൈമാറി തിയോഫിലോസിനെ സഭ അധ്യക്ഷനായി വാഴിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാൻ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തെയോഫിലോസ് പറഞ്ഞു. സഭ ആസ്ഥാനത്തു നടന്ന അനുമോദന സമ്മേളനം മാർത്തോമാ സഭ അധ്യക്ഷൻ ഉത്ഘാടനം ചെയ്തു.

പത്തനംതിട്ട റാന്നി കീക്കൊഴുർ സ്വദേശിയാണ് സാമുവൽ മാർ തെയോഫിലോസ്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണത്തിനു ശേഷമായിരുന്നു സഭ സിനഡ് ചേർന്ന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി