
തിരുവനന്തപുരം : സ്പീക്കർ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ.എൻ ഷംസീർ. സഭ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്ന് കരുതുന്നു. രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ പറഞ്ഞു.
വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാകില്ല,കലാപ അന്തരീക്ഷം ഒഴിവാക്കി സമരത്തിൽ നിന്ന് പിന്മാറണം-സ്പീക്കർ
എംബി രാജേഷിന് മന്ത്രിസ്ഥാനം നൽകിയതോടെയാണ് എഎൻ ഷംസീർ, സ്പീക്കർ പദവിയിലേക്ക് എത്തിയത്. അദ്ദേഹം സഭയെ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണ് ഇന്നത്തേത്. പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ പ്രത്യേകത. സ്പീക്കർ പാനലിൽ മുഴുവൻ വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ സി കെ ആശ എന്നിവരും പ്രതിപക്ഷത്തു് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam