ഗവർണ‍ർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സർവകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത.ആദ്യദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവർണ‍ർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാകും. ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും. തരൂർ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്.പ്രതിപക്ഷ നിരയിലെ ഭിന്നത സഭയിൽ ഭരണ പക്ഷം ആയുധമാക്കും

ഗവർണറുടെ ചാൻസലർ പദവി മാറ്റാൻ ഓർഡിനൻസ്;വിദ്യാഭ്യാസ വിദഗ്ധരെ പരിഗണിക്കും,ഓർഡിനൻസ് ബിൽ ആകാൻ ഗവർണർ ഒപ്പിടണം