ടോളിനും ചെലവേറി,പാലിയേക്കരയിൽ പുതിയ ടോൾ നിരക്ക് ,15 % വർധന

Published : Sep 01, 2022, 06:57 AM ISTUpdated : Sep 01, 2022, 08:10 AM IST
ടോളിനും ചെലവേറി,പാലിയേക്കരയിൽ പുതിയ ടോൾ നിരക്ക് ,15 % വർധന

Synopsis

ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങൾക്ക് പത്ത് മുതൽ 65 രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും

തൃശൂർ : പാലിയേക്കരയിൽ കൂടിയ പുതിയ ടോൾ നിരക്ക് നിലവിൽ വന്നു. 15 ശതമാനമാണ് വർധന. ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങൾക്ക് പത്ത് മുതൽ 65 രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് എൺപത് രൂപ ആയിരുന്നത് 90 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 140 ൽ നിന്ന് 160 ആയും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 235 രൂപയും ആകും. ദേശിയ മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിന് ആണ് പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും വലിയ വർധന ഉണ്ടായിരുന്നില്ല

 

ദേശീയ പാതകളിലെ യാത്ര: സുപ്രധാന മാറ്റം കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ആശ്വാസം

രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നു. ടോള്‍ പ്ലാസകള്‍ക്ക് പകരമായി ക്യാമറകള്‍ സ്ഥാപിക്കുകയും അത് വഴി നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുന്ന സംവിധാനമാണ് കൊണ്ട് വരിക. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി കഴിഞ്ഞു.

ദേശീയ പാതകളിലെ എല്ലാ ടോള്‍ പ്ലാസകളും മാറ്റുമെന്നും ഓട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റീഡര്‍ (എഎന്‍പിആര്‍) ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കി അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു. എല്ലാ കാറുകൾക്കും കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കണമെന്ന് 2019 ൽ സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ പൂര്‍ണമായി ടോള്‍ പ്ലാസകള്‍ മാറ്റി, ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുകയും അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് തുക ഡെബിറ്റ് ആവുകയും ചെയ്യുമെന്ന് ഗഡ്കരി പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പറയുന്ന സുപ്രധാന കാര്യങ്ങള്‍ ഇങ്ങനെ

1. ക്യാമറകൾ വാഹന നമ്പർ പ്ലേറ്റുകൾ വായിക്കുകയും വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഫീസ് സ്വയമേവ ഈടാക്കുകയും ചെയ്യും. ടോൾ റോഡുകളുടെ എൻട്രികളിലും എക്സിറ്റുകളിലും ഈ ക്യാമറകൾ സ്ഥാപിക്കും. 

2. ഈ ക്യാമറകൾക്ക് എല്ലാ നമ്പർ പ്ലേറ്റുകളും വായിക്കാൻ കഴിയുമോ എന്ന വലിയ ചോദ്യമാണ് ഉയരുന്നത്. 2019ന് ശേഷം വരുന്ന നമ്പർ പ്ലേറ്റുകൾ മാത്രമേ ഈ ക്യാമറകളിൽ രജിസ്റ്റർ ചെയ്യൂ എന്നാണ് ഇതിനുള്ള മറുപടി.

3. വാഹനങ്ങൾക്ക് കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നുവെന്നുള്ളതാണ് ഗ‍ഡ്കരി ചൂണ്ടിക്കാട്ടുന്നത്.

4. പുതിയ സംവിധാനത്തിനായി  പഴയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നു. 

5. പുതിയ പദ്ധതിയുടെ പരീക്ഷണം നടക്കുന്നുണ്ടെന്നും മാറ്റം സുഗമമാക്കുന്നതിനുള്ള നിയമ ഭേദഗതികളും ടോൾ ഫീസ് അടയ്ക്കാത്ത ഉടമകൾക്ക് പിഴ ചുമത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നടൻ ജോജു ജോർജിന്റെ പരാതി: 'കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും