ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം; ഒപി ഡ്യൂട്ടി ഒരു മണിക്കൂര്‍ നീട്ടി, ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയത്തിലും മാറ്റം, അംഗീകരിക്കില്ലെന്ന് കെജിഎംഒഎ

Published : Mar 09, 2026, 07:52 PM IST
DOCTOR

Synopsis

ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം നിശ്ചയിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെയടക്കം ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. ആശുപത്രിയിലെ ഒപി ഡ്യൂട്ടി സമയം ഒരു മണിക്കൂര്‍ കൂട്ടി. ഒപി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും.

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം നിശ്ചയിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെയടക്കം ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. ആശുപത്രിയിലെ ഒപി ഡ്യൂട്ടി സമയം ഒരു മണിക്കൂര്‍ കൂട്ടി. ഒപി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും. ഇതിന് പുറമെ ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ എട്ടു മുതൽ മൂന്നുമണിവരെയാക്കിയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാക്കിയും പുനക്രമീകരിച്ചു. അതേസമയം, പുതുക്കിയ സമയക്രമം അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി. അധിക നിയമനം നടത്തുന്നതിന് പകരം ഡോക്ടര്‍മാരുടെയടക്കം ഡ്യൂട്ടി സമയം കൂട്ടുന്നത് പരിഹാരം അല്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല, മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം': ചാണ്ടി ഉമ്മൻ
'ഇവിടെയാണ് സുരേഷ്‍ഗോപിയും ഗണേഷ്‍കുമാറും തമ്മിലുള്ള വ്യത്യാസം, മറ്റെ മോനെ എന്ന് വിളിച്ചതിന്‍റെ അര്‍ത്ഥം ഇപ്പോഴാണ് വ്യക്തമായത്'; ബി ഗോപാലകൃഷ്ണൻ