'ഇവിടെയാണ് സുരേഷ്‍ഗോപിയും ഗണേഷ്‍കുമാറും തമ്മിലുള്ള വ്യത്യാസം, മറ്റെ മോനെ എന്ന് വിളിച്ചതിന്‍റെ അര്‍ത്ഥം ഇപ്പോഴാണ് വ്യക്തമായത്'; ബി ഗോപാലകൃഷ്ണൻ

Published : Mar 09, 2026, 07:36 PM IST
 b gopalakrishnan

Synopsis

ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെബി ഗണേഷ്‍കുമാര്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത് -വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണൻ

തൃശൂര്‍: ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെബി ഗണേഷ്‍കുമാര്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വീട്ടിനകത്ത് ശത്രു ഉണ്ടന്നോ നാട്ടിൽ ആയിരം പ്രണയമുണ്ടന്നോ പറഞ്ഞ് രക്ഷപ്പെടാൻ മുഖം മൂടി തിരയേണ്ടെന്നും ബി ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു. പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത് -വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യൻമാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവും ഒന്നും അല്ലെന്നും ബി ഗോപാലകൃഷ്ണൻ കുറിച്ചു.

 

ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

മന്ത്രി കെബി ഗണേഷ്‍കുമാര്‍ രാജിവെക്കണം. വീട്ടിനകത്ത് ശത്രു ഉണ്ടന്നോ നാട്ടിൽ ആയിരം പ്രണയമുണ്ടന്നോ പറഞ്ഞ് രക്ഷപെടാൻ മുഖം മൂടി തിരയണ്ട. പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത് വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നത്. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യൻമാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവും ഒന്നും അല്ല. ഗണേഷ് കുമാറിന്‍റെ ശരീരത്തിന്റെ തനിനിറം കണ്ട ധാരാളമാളുകളുടെ നാട്ടിൽ ഈ തരികിട പ്രണയമൊക്കെ സിനിമയിൽ പറ്റും മന്ത്രിക്കസേരക്ക് പറ്റില്ല. ഇടത് മുന്നണി ഭരി ഭരിക്കുമ്പോൾ മന്ത്രിമാരുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്ന അവസ്ഥയാണ്. മന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിയുടെ അനുചരന്മാരായ ശാന്തനും പ്രദീപും ബിന്ദു മേനോനെ അക്രമിച്ചുവെന്നാണ് അവരുടെ വെളിപ്പെടുത്തൽ. 

വാസ്തവത്തിൽ സ്ത്രീ സുരക്ഷക്ക് എന്തെങ്കിലും മാന്യത ഈ മന്ത്രി സഭ നൽകുന്നുണ്ടങ്കിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊലീസ് പരാതി ഇല്ലാതെ തന്നെ സ്വമേധയാ കേസ് രജിസ്ട്രര്‍ ചെയ്യണം. സ്ത്രീ അക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുകയാണങ്കിൽ നിയമ നടപടി സ്വയം എടുക്കണമെന്ന കോടതി വിധിയാണ് പിണറായി സർക്കാർ നിഷേധിക്കുന്നത്. സ്വന്തം ഭാര്യയെ വട്ടായി ചിത്രീകരിച്ച് അപമാനിക്കുന്ന ഭർത്താവ് മന്ത്രിയെ കേരളത്തിലെ സ്ത്രീകൾ ചീഞ്ഞ കോഴിമുട്ട കൊണ്ട് അഭിഷേകം നടത്തി വേണം പ്രതികരിക്കാൻ. ഇതൊക്കെ തന്‍റെ ഭൂരിപക്ഷം കൂട്ടുമെന്ന് പറയുന്ന ഗണേഷ് കുമാർ പത്തനാപുരത്തെ സ്ത്രീകളെ അപമാനിക്കുകയും അവരുടെ ചാരിത്ര്യത്തെ വെല്ല് വിളിക്കുകയുമാണ്. ഇവിടെയാണ് സുരേഷ് ഗോപിയും ഗണേഷ് കുമാറും തമ്മിലുള്ള വ്യത്യാസം. സുരേഷ് ഗോപിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഗണേഷ് കുമാർ അറിയുക സുരേഷ് ഗോപിക്കും പ്രണയമുണ്ട്. അത് അദ്ദേഹത്തിന്‍റെ ഭാര്യയോടാണ്. നാട്ടിലുള്ള സകലരോടുമല്ല പ്രണയം കാണിക്കേണ്ടത്. വാസ്തവത്തിൽ സുരേഷ് ഗോപി മറ്റെ മോനെ... എന്ന് വിളിച്ചതിന്‍റെ അർത്ഥം ഇപ്പോഴാണ് വ്യക്തമായത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല, മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം': ചാണ്ടി ഉമ്മൻ
കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ വെട്ടിലായി എല്‍ഡിഎഫ്; മുഖ്യമന്ത്രി വിശദീകരണം തേടാൻ സാധ്യത