
കോഴിക്കോട്: പുതുവർഷ ആഘോഷ (New Year Celebrations) നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും (Calicut) പൊലീസ് നടപടികൾ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബീച്ച് ഭാഗത്തേക്കുളള പാതകൾ വൈകീട്ടോടെ അടയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തി സമയം രാവിലെ 11 മുതൽ രാത്രി 9 വരെ മാത്രമായിരിക്കും. മാളുകളിലും ഹോട്ടലുകളിലും അൻപത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു.
തൃശ്ശൂരിലും കർശന നിയന്ത്രണങ്ങൾ
തൃശ്ശൂരിൽ (Thrissur) ഉച്ചയ്ക്ക് ശേഷം വാഹന പരിശോധന കർശനമാക്കും. രാത്രി 10 മണിക്ക് ശേഷം ആഘോഷം അനുവദിക്കില്ല. ആൾക്കൂട്ടം കൂടുന്നത് അനുവദിക്കില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്.
രാത്രി യാത്ര നിയന്ത്രിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഹോട്ടലുകൾ , ക്ലബ്ബുകൾ തുടങ്ങിയവ പരിപാടികൾക്കു അനുവാദം വാങ്ങണം. രാത്രിയിൽ പൊലീസ് റോന്തു കർശനമാക്കും. അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കൽ തുടങ്ങിയവക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam