
തിരുവനന്തപുരം: തിരുവനന്തപുരത്തെ പുതുവത്സരാഘോങ്ങള്‍ക്ക് കര്‍ശന നിരീക്ഷണവുമായി പൊലീസ്. അനുമതിയില്ലാതെ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും പ്രധാന റോഡുകളിലെല്ലാം കര്‍ശന വാഹന പരിശോധനയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ആഘോഷങ്ങള്‍ക്ക് പൊലീസ് എതിരല്ലെന്നും മറ്റുള്ളവരുടെ ആഘോഷങ്ങളെ തടസപ്പെടുത്തി അലങ്കോലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അങ്ങനെ അതിരുവിട്ട ആഘോഷം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് പറഞ്ഞു. ആഘോഷം അതിരുവിട്ട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും. പുറത്ത് നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ 12.30ഓടെ നിര്‍ത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിറ്റിയിലെ 18 പ്രധാന റോഡുകളിലും വാഹന പരിശോധനയുണ്ടാകും. മാനവീയം വീഥിയില്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക് അനുമതിയുണ്ട്. ക്രമസമാധനം ഉറപ്പുവരുത്താന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ പാര്‍ട്ടി നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരത്തില്‍ പാര്‍ട്ടി നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
തകര്‍ത്ത് പെയ്ത് തുലാവര്‍ഷം; ഇത്തവണ 27% കൂടുതല്‍, 5 ജില്ലകളില്‍ അധികമഴ, രണ്ടിടത്ത് ആശങ്ക