
തിരുവനന്തപുരം: കോണ്‍ഗ്രസിനെക്കുറിച്ച് വിഎം സുധീരന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എംബി രാജേഷ്. സുധീരന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും അവയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയത് എന്നതാണ് ഒന്നാമത്തെ കാര്യമെന്ന് രാജേഷ് പറഞ്ഞു. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബിജെപിയും ഇപ്പോള്‍ പിന്തുടരുന്നത്. ആ അര്‍ത്ഥത്തില്‍ ബിജെപിക്ക് വഴിയൊരുക്കിക്കൊടുത്തത് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളാണ്. രണ്ടാമത്തേത്, ബിജെപിയുടെത് തീവ്രഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ് എന്നത്. ബിജെപിയുടെ തീവ്ര വര്‍ഗീയതയെ ഈ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാവില്ലെന്ന് എംബി രാജേഷ് പറഞ്ഞു.
എംബി രാജേഷിന്റെ കുറിപ്പ്: ശ്രീ. വി എം സുധീരന്‍ മാധ്യമങ്ങളുമായി സംസാരിച്ചത് യാദൃശ്ചികമായി തത്സമയം കാണുകയുണ്ടായി. കോണ്‍ഗ്രസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ഒന്ന് കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് ഇപ്പോള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയത് എന്നതാണ്. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബിജെപിയും ഇപ്പോള്‍ പിന്തുടരുന്നത്. ആ അര്‍ത്ഥത്തില്‍ ബിജെപിക്ക് വഴിയൊരുക്കിക്കൊടുത്തത് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളാണ്. രണ്ടാമത്തേത്, ബിജെപിയുടെത് തീവ്രഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ് എന്നത്. ബിജെപിയുടെ തീവ്ര വര്‍ഗീയതയെ ഈ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാവില്ല.
ബിജെപിയുടെ വര്‍ഗീയതയെ നേരിടുന്നതിലുള്ള കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടവും പതര്‍ച്ചയുമാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതില്‍ കാണുന്നത്. വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടുണ്ടായിരുന്നുവെങ്കില്‍ ആ ക്ഷണം കയ്യോടെ നിരാകരിക്കേണ്ടതായിരുന്നു. ക്ഷണം സ്വീകരിക്കണോ എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
ഈ വിമര്‍ശനങ്ങള്‍ ഇടതുപക്ഷം എത്രയോ കാലമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെ കണക്കിലെടുക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ്സ്, മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ശ്രീ. വി എം സുധീരന്റെ ഈ വിമര്‍ശനങ്ങളോട് എന്ത് നിലപാടെടുക്കും? ഗുരുതരമായ വിമര്‍ശനങ്ങളാണ് ശ്രീ. സുധീരന്‍ ഉയര്‍ത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയെത്തന്നെ ഇളക്കുന്ന, ചോദ്യം ചെയ്യുന്ന ഈ അതിനിശിത വിമര്‍ശനങ്ങള്‍ക്ക് എന്ത് മറുപടിയുണ്ട് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും? ശ്രീ. സുധീരന്‍ പറഞ്ഞ അഞ്ച് ഗ്രൂപ്പുകളെക്കുറിച്ചും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തെക്കുറിച്ചും, അതില്‍ കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പങ്കിനെക്കുറിച്ചൊന്നും പറയുന്നില്ല. അതെല്ലാം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളാണ്. അവര്‍ നോക്കട്ടെ. പക്ഷെ അദ്ദേഹം ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ആ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് കോണ്‍ഗ്രസ്സ് പ്രതികരിച്ചേ തീരൂ.
കൊവിഡ് സ്ഥിരീകരിച്ചത് ആഗ്രയില്‍ വച്ച്, ഫോണ്‍ ഓഫാക്കി മലയാളി മുങ്ങി; ഓണാക്കിയത് രാജസ്ഥാനില്‍ വച്ച്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam