പിണറായി വിജയന്റെ ന്യൂ ഇയർ റെസലൂഷൻ

Published : Dec 31, 2019, 09:00 PM ISTUpdated : Dec 31, 2019, 09:02 PM IST
പിണറായി വിജയന്റെ ന്യൂ ഇയർ റെസലൂഷൻ

Synopsis

കേരള മുഖ്യമന്ത്രി പിണറായി വിജയനും പുതിയ തീരുമാനങ്ങൾ‌ എടുത്തുകൊണ്ടാണ് ഇത്തവണത്തെ പുതുവർഷത്തെ വരവേൽക്കുന്നത്.

തിരുവനന്തപുരം: പുത്തൻ തീരുമാനങ്ങൾ എടുത്തുകൊണ്ടായിരിക്കും മിക്ക ആളുകളും പുതുവർഷത്തെ വരവേൽക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയനും പുതിയ തീരുമാനങ്ങൾ‌ എടുത്തുകൊണ്ടാണ് ഇത്തവണത്തെ പുതുവർഷത്തെ വരവേൽക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ ന്യൂ ഇയർ റെസലൂഷൻ എതൊക്കെയാണെന്ന് വെളിപ്പെടുത്തിയത്.
 
''വികസനത്തിനായി പോരാടുക, അടിച്ചമര്‍ത്തപ്പെട്ട വർ​ഗത്തിനൊപ്പം നിൽക്കുക, ഒരിക്കലും അനീതി കാണിക്കുന്നയാളാകരുത്, പ്രതീക്ഷ കൈ വിടരുത്''- ഇവയാണ് പിണറായി വിജയന്റെ ന്യൂ ഇയർ റെസലൂഷൻ.


ലഹരിയോട് 'നോ' പറയാൻ ആഹ്വാനം ചെയ്തായിരുന്നു മുഖ്യമന്ത്രി ജനങ്ങൾ‌ക്ക് പുതുവത്സരാശംസകൾ നേർന്നത്. പുതു തലമുറയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. അത് ഇല്ലാതാക്കുന്നത് വരും തലമുറയിലെ മികവുറ്റ തലച്ചോറുകളെയും കഴിവുകളെയുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം