നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് ബന്ധുക്കള്‍

By Web TeamFirst Published Feb 23, 2021, 5:30 PM IST
Highlights

പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി കെട്ടി പിണഞ്ഞതായും കണ്ടെത്തി.

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നെയ്യാറ്റിൻകര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. 

പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി കെട്ടി പിണഞ്ഞതായും കണ്ടെത്തി. തുടർന്ന് അടിയന്തരശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ നില മോശമായി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരിച്ചത്. 

അധികൃതരുടെ വീഴ്ചയെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാൽ ഡോക്ടർമാരുടെയും ജീവനക്കാരുടേയും ഭാഗത്ത് വീഴ്ചയില്ലെന്നാണ് അധികൃതരുടെ വിശദീകരണം

click me!