
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാർഡ് മെമ്പർ. പെൺകുട്ടി ഗർഭിണി ആണെന്ന വിവരം അറിയില്ലായിരുന്നുവെന്ന് വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംഭവത്തിൽ ദുരൂഹതകൾ ഉണ്ട്. യുവതിക്ക് എന്തോ ചതി സംഭവിച്ചിട്ടുണ്ടെന്നാണ് സംശയം. നവജാത ശിശു മരിച്ചെന്നാണ് യുവതിയും അമ്മയും ആശുപത്രിയിൽ പറഞ്ഞത്. യുവതിയുടെ മൂത്ത കുട്ടിയാണ് ബക്കറ്റിൽ കുട്ടി ഉള്ള വിവരം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് വീട്ടിൽ എത്തിയത്. പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയതെന്നും വാർഡ് മെമ്പർ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മുക്ക് പണ്ടം പണയം വെച്ചതിനു യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം, നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ ആറൻമുള പൊലീസ് കേസ് എടുത്തു.
ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കൊണ്ടുപോകും വഴി കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ്, ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.