കൊല്ലം കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Published : Jan 17, 2023, 07:48 AM ISTUpdated : Jan 17, 2023, 01:53 PM IST
കൊല്ലം കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Synopsis

മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.

വാളകം: കൊല്ലം കൊട്ടാരക്കരയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെണ്‍കു‍ഞ്ഞിനെ വാളകം ബഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിലാണ് ഉപേക്ഷിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ പ്രദേശത്ത് ചായക്കട നടത്തുന്ന ആള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് വന്നുനോക്കുമ്പോഴാണ് കുരിശടിയില്‍ കുഞ്ഞിനെ ആദ്യം കണ്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.  കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചുവന്ന നിറത്തിലുള്ള തൊപ്പി ധരിച്ച യുവാവ് കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തെരുവ് നായ്ക്കളുടെ ശല്യമുള്ള മേഖല കൂടിയാണ് ഇവിടം.

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി