വിവാഹം കഴിഞ്ഞിട്ട് 2 മാസം, വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ, പോസ്റ്റ്മോർട്ടം ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ

Published : Jul 09, 2026, 03:34 PM IST
girl suicide

Synopsis

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിദ്ധ്യ ത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ പത്തൊമ്പതുകാരിയായ നവവധു മരിച്ച നിലയിൽ. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ വാവ എന്നു വിളിക്കുന്ന നാസിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽ അൻസറാണ്.

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും അൻസർ ജോലിസംബന്ധമായി കുവൈത്തിലേക്ക് പോയി. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിദ്ധ്യ ത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?' ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്
തിരുവല്ലം ടോൾ പ്ലാസക്ക് സമീപം ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു, യുവാവിനും യുവതിക്കും ദാരുണാന്ത്യം