അഴിമതി ഉന്നയിക്കുന്നവർ തന്നെ വിശദീകരിക്കട്ടെയെന്ന് ഇപി; വിഴിഞ്ഞത്തെ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത, രാ​ഗേഷിനേയും പിണറായിയേയും തള്ളി പ്രതികരണം

Published : Jul 09, 2026, 03:14 PM ISTUpdated : Jul 09, 2026, 03:24 PM IST
jayarajan, ragesh, pinarayi

Synopsis

ഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. 

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. പദ്ധതിയിൽ വിവാദം അനാവശ്യമാണ്. അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും ഇപി ജയരാജൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഇപിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാ​ഗേഷും പ്രതിപക്ഷ നേതാവ് പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. അതിനിടയിലാണ് വേറിട്ട അഭിപ്രായവുമായി ഇപി രം​ഗത്തെത്തുന്നത്.

മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി കെ കെ രാഗേഷ്

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ കെ രാ​ഗേഷ് പറഞ്ഞു.

അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസ്സിലാകും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും കെ കെ രാഗേഷ് മുന്നറിയിപ്പ് നൽകി. സിപിഎം ജില്ലാ സെക്രട്ടറിക്ക്‌ എന്താണ്‌ വിഴിഞ്ഞത്ത്‌ കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിനാണ് മറുപടിയുമായി കെ കെ രാഗേഷ് രം​ഗത്തുവന്നത്.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം. സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തികൊണ്ട് സതീശൻ ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്‍സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂ‌ൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോർട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആഭ്യന്തര കലാപത്തിൽ അടിയുലഞ്ഞ് പാലാ നഗരസഭ; നിർണായക നീക്കവുമായി എൽഡിഎഫ്, ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി
കോറോ ഹെൽത്ത് കമ്പനിക്ക് വൻതിരിച്ചടി, സർക്കാർ ഇടപെടലിനെതിരായ നീക്കം ഫലിച്ചില്ല, ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി