LIVE NOW
Published : Oct 20, 2026, 07:28 AM ISTUpdated : Oct 20, 2026, 08:31 AM IST

കോവളം സ്പാ പീഡനക്കേസ് - തമിഴ്‌നാട്ടിലും കേസെടുക്കാൻ നടപടി;ചെങ്കൽപേട്ടയിലും പീഡനം നടന്നുവെന്ന് മൊഴി

Summary

മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ വാദം നാളെ. ഹർജികൾ പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജി പരിഗണിക്കുക. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ എത്തിയത്.

 

08:31 AM (IST) Oct 20

കോവളം സ്പാ പീഡനക്കേസ് - തമിഴ്‌നാട്ടിലും കേസെടുക്കാൻ നടപടി;ചെങ്കൽപേട്ടയിലും പീഡനം നടന്നുവെന്ന് മൊഴി

കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇര മൊഴി നൽകിയതിനെത്തുടർന്നാണ് തമിഴ്‌നാട്ടിലും കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്.

Read Full Story

08:13 AM (IST) Oct 20

കിഫ്ബി കടമെടുപ്പിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നതിന് കൂടുതൽ തെളിവുകൾ; യോഗ മിനിറ്റ്സ് ഏഷ്യാനെറ്റ് ന്യൂസിന്

കിഫ്ബിയുടെ കടമെടുപ്പിനെ ധനവകുപ്പ് എതിർത്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ബിശ്വനാഥ് സിൻഹയെ ആഴ്ചകൾക്കുള്ളിൽ മാറ്റി

Read Full Story

07:49 AM (IST) Oct 20

പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നടപടികൾ കടുപ്പിക്കാൻ ഇഡി

പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.

Read Full Story

07:27 AM (IST) Oct 20

ദുഷ്യന്ത് കുമാർ ഗൗതം സിക്കിം ഗവർണറായി ചുമതലയേറ്റു

അങ്കിത ഭണ്ഡാരി കേസിലെ പ്രതിഷേധങ്ങൾക്കിടെ ദുഷ്യന്ത് കുമാർ ഗൗതം സിക്കിം ഗവർണറായി ചുമതലയേറ്റു. നിയമനം റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും പിന്നോട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അങ്കിതയുടെ കുടുംബവും പ്രതികരിച്ചു.

07:26 AM (IST) Oct 20

രാവണ നിഗ്രഹം നടത്തി യൂത്ത് കോൺഗ്രസ്

നവരാത്രി ആഘോഷത്തിന് ഇടയിലും ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം വിടാതെ യൂത്ത് കോൺഗ്രസ്. ദില്ലിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് പ്രതീകാത്മകമായി ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചാണ് രാവണ നിഗ്രഹം നടത്തിയത്..

07:25 AM (IST) Oct 20

മെഹർ പശ്രീച്ച ഏഷ്യാനെറ്റ് ന്യൂസിനോട്

സൗരവ് ദാസും അശുതോഷ് റാങ്കയും പുറത്തിറങ്ങിയ ശേഷം തുടർസമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സിജെപി പോളിസി ഹെഡ് മെഹർ പശ്രീച്ച ഏഷ്യാനെറ്റ് ന്യൂസിനോട്. ഇരുവരുടെയും മോചനം ബോധപൂർവ്വം വൈകിപ്പിക്കുകയാണ്. നിയമവിരുദ്ധമായ നടപടികളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പശ്രീച്ച പറഞ്ഞു.

07:25 AM (IST) Oct 20

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് മുംബൈയിൽ എത്തുന്ന മാർക്കോ റൂബിയോയുമായി വൈകിട്ട് നാല് മണിക്കാവും എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തുക. ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചയാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടു മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഊർജ്ജ രംഗത്തെ സഹകരണം രണ്ട് രാജ്യങ്ങളും ചർച്ച ചെയ്യും.

07:24 AM (IST) Oct 20

ഇന്ന് മഹാനവമി; ദേവിയുടെ അനുഗ്രഹം തേടി മൂകാംബികയിൽ ഭക്തരുടെ നീണ്ട നിര

ഇന്ന് മഹാനവമി; ദേവിയുടെ അനുഗ്രഹം തേടി മൂകാംബികയിൽ ഭക്തരുടെ നീണ്ട നിര


More Trending News