ഏപ്രിൽ ഒന്ന് മുതൽ സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പളം നൽകും; ശമ്പള കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം

Published : Feb 03, 2021, 12:03 PM ISTUpdated : Feb 03, 2021, 01:22 PM IST
ഏപ്രിൽ ഒന്ന് മുതൽ സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പളം നൽകും; ശമ്പള കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം

Synopsis

2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം. കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് ശുപാർശകള്‍ സമർപ്പിക്കാൻ ഉദ്യോഗസ്ഥതല സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ധനകാര്യ അഡി.പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്. എത്രയും വേഗം റിപ്പോർട്ട് സമർ‍പ്പിക്കാനാണ് നിർദ്ദേശം. ഏപ്രിൽ ഒന്ന് മുതൽ പുതിയ ശമ്പളം നൽകാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ശമ്പളപരിഷ്ക്കരണത്തിൻ്റെ ഉത്തരവിറക്കാനാണ് സർക്കാർ നീക്കം. അടിസ്ഥാന ശമ്പളം 23,000 ഉം ഉയർന്ന ശമ്പളം ഒരു ലക്ഷത്തി അറുപത്തിയാറായിരുവുമാണ് ശമ്പള കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം.  സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം  23000  ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയർത്തമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.

ജീവനക്കാർക്ക് വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെൻ്റ അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച്.ആർ.എ വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്. 

വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ദത്തെടുക്കുന്നവർക്കും ഇനി മുതൽ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും  മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. 

കേന്ദ്ര ശമ്പള പരിഷ്ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്ക്കണം എന്ന ശുപാർശയും ശമ്പള പരിഷ്കരണ കമ്മീഷൻ നൽകിയിട്ടുണ്ട്. സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും ധനവകുപ്പിൻ്റേയും മന്ത്രിസഭയുടേയും തീരുമാനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷൻ്റെ ശുപാർശകൾ സർക്കാർ നടപ്പാക്കുക. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി