സാലറി ചലഞ്ച്; സര്‍ക്കാര്‍ നീക്കത്തിനെതിരെ എന്‍ജിഒ സംഘ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

By Web TeamFirst Published Apr 29, 2020, 10:32 PM IST
Highlights

ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി കൈകലാക്കാനുള്ള സർക്കാരിന്‍റെ നീക്കം തടയണമെന്ന് എന്‍ജിഒ സംഘ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സാലറി ചലഞ്ചിനെതിരെ എന്‍ജിഒ സംഘ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി കൈകലാക്കാനുള്ള സർക്കാരിന്‍റെ നീക്കം തടയണമെന്ന് എന്‍ജിഒ സംഘ് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവർത്തകർ , പൊലീസ്, കോവിസ് പ്രതിരോധ ജീവനക്കാർ എന്നിവരുടെ ശമ്പളം   പിടിക്കരുത്. നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം തടയണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

എന്‍ജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടിഎന്‍ രമേശ്, ദേശീയ ഉപാദ്ധ്യക്ഷൻ പി സുനിൽകുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്  എന്നിവർ  രാജ്ഭവനിലെത്തിയാണ് നിവേദനം കൈമാറിയത്.

click me!