കോട്ടയത്തിന് ആശ്വാസം; ഇന്ന് ലഭിച്ച 209 കൊവിഡ് ഫലങ്ങളും നെഗറ്റീവ്

By Web TeamFirst Published Apr 29, 2020, 10:08 PM IST
Highlights

സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ച സാമ്പിളുകളുടെ ഫലമാണ് പുറത്ത് വന്നത്.

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് പരിശോധനയ്ക്കായി ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതില്‍ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്ക പശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ്. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ച സാമ്പിളുകളുടെ ഫലമാണ് പുറത്ത് വന്നത്. 

സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. കൊവിഡ് റെഡ്സോണായ കോട്ടയത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി തുടരുകയാണ്. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Read More: ആശങ്കയോടെ കോട്ടയം; ഇന്ന് പ്രതീക്ഷിക്കുന്നത് 395 പേരുടെ പരിശോധനാഫലം 

Read More: റെഡ്സോണില്‍ വീണ് കോട്ടയം; കര്‍ശന നിരീക്ഷണം 

click me!