പന്തീരാങ്കാവ് യു.എ.പി.എ കേസ്: താഹാ ഫസലിന്‍റെ ജാമ്യാപേക്ഷ തള്ളി

Published : Feb 28, 2020, 11:39 AM IST
പന്തീരാങ്കാവ് യു.എ.പി.എ കേസ്: താഹാ ഫസലിന്‍റെ ജാമ്യാപേക്ഷ തള്ളി

Synopsis

കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം

കൊച്ചി:പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന്‍ ശുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി എതിര്‍ത്തു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് എൽഎൽബി പരീക്ഷയെഴുതാൻ അലൻ ഷുഹൈബിനെ അടുത്തയിടെ കണ്ണൂർ സർവലകലാശാല അനുവദിച്ചിരുന്നു.

PREV
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി