സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് എൻഐഎ കോടതി വിധി പറയും

By Web TeamFirst Published Oct 15, 2020, 12:59 PM IST
Highlights

 ജാമ്യ ഹർജിയിൽ വിധി പറയനാനിരിക്കെ സ്വപ്ന സുരേഷ്, സരിത് എന്നിവർ ജാമ്യ ഹർജി പിൻവലിച്ചു. 

കൊച്ചി:  സ്വ‌ർണ്ണക്കടത്ത് കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി പറയനാനിരിക്കെ സ്വപ്ന സുരേഷ്, സരിത് എന്നിവർ ജാമ്യ ഹർജി പിൻവലിച്ചു. കൊഫെപോസെ കേസിൽ 1 വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. എൻഫോഴ്സമെൻ്റെ  കേസിൽ പ്രതി സന്ദീപ് നായരുടെ ജാമ്യ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തള്ളി.

സ്വപ്നയേയും സരിത്തിനേയും കൂടാതെ ഏഴ് പ്രതികളാണ് ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.  ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ഇന്നുച്ചയ്ക്ക് ശേഷം എൻഐഎ കോടതി ഹർജിയിൽ വിധി പറയും.

സന്ദീപ് നായരുടെ ജാമ്യാപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിക്കളഞ്ഞത്. ഇഡിയുടെ കേസിലാണ് സന്ദീപ് നായർ ജാമ്യം തേടിയത്. 60 ദിവസം കഴിഞ്ഞാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത് എന്നതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു സന്ദീപ് നായരുടെ വാദം

click me!