
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് കലക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചത്.
മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരു ഇന്ന് രാവിലെ 10 ന് നടക്കേണ്ടിയിരുന്നത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഒരുക്കങ്ങളടക്കം പൂർത്തിയാക്കിയിരുന്നു. സ്ഥലം എംഎൽഎ അടക്കം പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അന്തിമ ഘട്ടത്തിൽ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
സംസ്ഥാന സർക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ കലക്ട്രേറ്റിലടക്കം പ്രതിഷേധിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam