'എൻഐഎ സെക്രട്ടേറിയറ്റിൽ കയറി, അടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്'; ഇതിൽ പരം അപമാനമില്ലെന്ന് ചെന്നിത്തല

By Web TeamFirst Published Sep 1, 2020, 12:03 PM IST
Highlights

സെക്രട്ടറിയേറ്റിലേക്ക് എൻ ഐ എ പ്രവേശിച്ചു. ഇനി എപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവുന്നു എന്ന് നോക്കിയാൽ മതി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസിയുടെ സംഘം സെക്രട്ടേറിയറ്റിലെത്തിയതിൽ പരം അപമാനം വേറെയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഐഎ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തി. ഇനിയെപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറുമെന്ന് മാത്രം നോക്കിയാൽ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാണം കെട്ട ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ദേശീയ അന്വേഷണ സംഘം പരിശോധിക്കുന്നത്.  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്‍റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പരിശോധിച്ചു. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത് 

click me!