
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ . ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ റിപ്പോര്‍ട്ടിൽ കോൺഗ്രസ് പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമായതായി പറയുന്നുണ്ട്. നടന്നത് രണ്ട് ഗ്യാങുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചു.
സംസ്ഥാന വ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അക്രമങ്ങൾക്കെല്ലാം ഏകീകൃത സ്വഭാവം ആണ് . സിപിഎം ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam