ഐഎസിനെ സഹായിക്കുന്നയാള്‍ തിരുവനന്തപുരത്ത്? ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

By Web TeamFirst Published Jul 31, 2022, 2:48 PM IST
Highlights

തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.
 

തിരുവനന്തപുരം: ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചിൽ. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് ഐഎസ്ഐഎസ് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്. തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി  എൻഐഎ വ്യക്തമാക്കി. 

വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെ നേരിടണം: തമിഴ്നാട് ഗവർണർ

രാജ്യത്തിനുള്ളിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടതെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി.ആയുധം താഴെ വച്ച് വരുന്നവരുമായി മാത്രമാകണം ചർച്ച, സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചർച്ചപോലും ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ മുൻ ഡെപ്യുട്ടി സുരക്ഷാ ഉപദേശകൻ കൂടിയായിരുന്ന ആർ.എൻ.രവി പറഞ്ഞു.

Read Also: 'സ്വിഫ്റ്റിനോട് സഹകരിക്കില്ല', കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷ സംഘടന ടിഡിഎഫ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അടക്കം പ്രശ്നബാധിത പ്രദേശങ്ങൾ മുൻപത്തേതിനെക്കാൾ ശാന്തമാണെന്നും രവി പറഞ്ഞു.ഭരണഘടനക്കും മേലെയാണ് മതവിശ്വാസമെന്നും അതിന് അനുസരിച്ചെ ഇന്ത്യയിൽ ജീവിക്കു എന്നും വാദിക്കുന്നവരെ അംഗീകരിക്കാൻ ആകില്ലെന്ന് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള  പറഞ്ഞു.സമകാലിക ഇന്ത്യ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന   വിജിൽ എന്ന സംഘടന നടത്തിയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

Read Also: വിജിലൻസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; വയനാട്ടിൽ യുവാവിനെ പൊലീസ് പൊക്കി

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പൊലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശിയായ അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഹര്‍ഷാദലി (33) പിടിയിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹര്‍ഷാദലി വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിക്കുകയും 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. 

കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വ്യക്തമായി. പല ആവശ്യങ്ങൾ പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പ്രതിയുടെ രീതി. ബത്തേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Read Also: പട്ടാപ്പകല്‍ പൊതുവഴിയില്‍ വച്ച് കടന്നുപിടിച്ച് യുവാവ്, കുതറിയോടി രക്ഷപ്പെട്ട് പെണ്‍കുട്ടി; അറസ്റ്റ്

click me!