സരിത്തിന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരും റമീസിന്റെ വീട്ടിൽ കസ്റ്റംസും പരിശോധന നടത്തുന്നു

Published : Jul 12, 2020, 05:59 PM ISTUpdated : Jul 12, 2020, 06:17 PM IST
സരിത്തിന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരും റമീസിന്റെ വീട്ടിൽ കസ്റ്റംസും പരിശോധന നടത്തുന്നു

Synopsis

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥർ നടത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീട്ടിൽ റെയ്‌ഡ് നടത്തുന്നു. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും റമീസിന്റെ പെരിന്തൽമണ്ണയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്.

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥർ നടത്തിയത്. അയൽവാസികളോട് വിവരം ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടിൽ എൻഐഎ നിരീക്ഷണം ഏർപ്പെടുത്തി.

റമീസിന്റെ പെരിന്തൽമണ്ണയിലെ വെട്ടത്തൂരിലെ വീട്ടിൽ കസ്റ്റംസാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എഎസ്‌പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയ്ക്ക് എത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം