യുഎപിഎ കേസ് എൻഐഎക്ക് വിട്ടത് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ; കേന്ദ്രത്തിനെതിരെ സിപിഎം

By Web TeamFirst Published Dec 24, 2019, 8:51 PM IST
Highlights

ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയായിരിക്കെ ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്

കോഴിക്കോട്ട്: കോഴിക്കോട്ട് പന്തീരാങ്കാവില്‍ അലനും താഹയ്ക്കുമെതിരെ കേരള പൊലീസ് ചാര്‍ജ് ചെയ്ത യുഎപിഎ കേസ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം. കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെയാണ് കേന്ദ്രം ഇടപെട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും  സിപിഎം)സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ യുഎപിഎയും വേണ്ടെന്ന് വെക്കണം: മുഖ്യമന്ത്രി

പൗരത്വനിയമഭേദഗതിയില്‍ കാണിച്ച ആര്‍ജവം സര്‍ക്കാര്‍ യുഎപിഎ വിഷയത്തിലും കാട്ടണമെന്ന് സിപിഎ നേതാവ് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പന്തീരങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അലന്‍ ഷുഹൈബിന്‍റെ മാതാവ് സബിത ശേഖറും കഴിഞ്ഞദിവസം രംഗത്തെത്തി. സംസ്ഥാന ഭരണകൂടം യുഎപിഎ കേസില്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത ശേഖര്‍  ആരോപിച്ചു.  ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം രംഗത്തെത്തിയത്. 

പൗരത്വ പ്രശ്നത്തിൽ സര്‍ക്കാരിന് ഇരട്ടത്താപ്പ്; അലനേയും താഹയേയും മറന്നോ എന്ന് സബിത മഠത്തില്‍...
 

 

 

click me!