Asianet News MalayalamAsianet News Malayalam

പൗരത്വ പ്രശ്നത്തിൽ സര്‍ക്കാരിന് ഇരട്ടത്താപ്പ്; അലനേയും താഹയേയും മറന്നോ എന്ന് സബിത മഠത്തില്‍

പൗരത്വ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തുന്ന സര്‍ക്കാര്‍ അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ചെയ്തത്.  

alan s mother sabitha Madathil against pinarayi government on caa protest
Author
Kozhikode, First Published Dec 23, 2019, 4:33 PM IST

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന ഇടത് സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആഞ്ഞടിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ അലന്‍റെ അമ്മ സബിത മഠത്തിൽ. പൗരത്വ വിഷയത്തില്‍ ഇടപെടുന്ന ഭരണകൂടം അലനെയും താഹയെയും മറന്നോ എന്നാണ് സബിത മഠത്തിലിന്‍റെ ചോദ്യം. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍  അഞ്ച് വര്‍ഷം അലന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത മഠത്തിൽ ആരോപിച്ചു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന സര്‍ക്കാര്‍ തന്നെയാണ് എൻഐഎക്ക് സ്വമേധയാ കേസെടുക്കാമെന്ന് വാദിക്കുന്നത്. ജാമിയ മിലിയയിലെ മലയാളി കുട്ടികള്‍ക്കായി ഇടപെടുന്ന ഭരണകൂടം  അലനെയും താഹയെയും മറക്കുകയാണ്. അലന്‍ മാവോയിസ്റ്റോ മതതീവ്രവാദിയോ അല്ല, തികഞ്ഞ മതേതര വാദിയെന്നും  സബിത മഠത്തിൽ പറഞ്ഞു. 

അലൻ ഷുഹൈബിന്‍റെ അമ്മ സബിത ശേഖറിന്‍റെ കുറിപ്പ് 

അലൻ... അവൻ ഞങ്ങളുടെ മാത്രം മകനല്ലായിരുന്നു. അവനെ അറിയാവുന്ന എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു.
# അവൻ മാവോയിസ്റ്റല്ല# അവൻ മുസ്ലി തീവ്രവാദിയല്ല# അവന് മതമില്ല #
അവൻ തികഞ്ഞ മതേതരവാദിയായിരുന്നു.എല്ലാ മതങ്ങളുടെയും നന്മകൾ അറിഞ്ഞ് വളർന്നു.
അവന്റെ ചിന്തകൾ തീക്ഷണമാണ്. പുതിയ രാഷ്ട്രീയ കാര്യങ്ങൾ അറിയാനുള്ള താത്പര്യവും....
അവനെയാണ് വളരെ എളുപ്പത്തിൽ ഭരണകൂടം മാവോയിസ്റ്റ് ആക്കി ജയിലിൽ അടക്കുകയും ജാമ്യം നിഷേധിച്ച് NIA ക്ക് കൈമാറിയതും.

ഇന്ന് അവൻ പുറത്തായിരുന്നു വെങ്കിൽ പൗരത്വബിൽ പ്രതിഷേധത്തിൽ മുൻപന്തിയിൽ ഉണ്ടാവുമായിരുന്നു.
ജാമിയ മിലിയയിലെ മലയാളി കുട്ടികൾക്ക് വേണ്ടി ഇടപെടുന്ന ഭരണകൂടം... ഈ കുട്ടികളെ മനപൂർവ്വം മറക്കുന്നതാണോ... ( അപ്പോഴും പറഞ്ഞു കൊണ്ടിരിക്കണം  UAPA കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല). ഒരു മുതിർന്ന സഖാവ് പറഞ്ഞത്... NIA ക്ക് സ്വമേധയാ കേസ് എടുക്കാം. അമിത് ഷാ പാസാക്കിയതാ... എങ്കിൽ പൗരത്വ ബില്ലിന് വേണ്ടി എന്തിന് സമരം ...

എന്റെ പ്രിയപ്പെട്ട കുട്ടികളെ നമ്മുടെ മതേതര ഇന്ത്യയുടെ നിലനില്പിന് വേണ്ടി സമരം ചെയ്യുക... സമാധാനത്തോടെ...
പക്ഷെ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പുകൾ മനസ്സിലാക്കി കൊണ്ടാവണം...

ബഹുമാനപ്പെട്ട കേരള ഭരണകൂടമെ... ഞങ്ങൾക്ക് അവനെ ഞങ്ങളുടെ അല നായി തിരിച്ച് കിട്ടുമോ...
(ഇന്ന് അവൻ വിളിച്ചില്ല... അവന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും... Nl A ഏറ്റെടുക്കും.ഏത് ജയിലിലേക്കാണ് മാറ്റുക എന്നറിയില്ല...   )
ഇത് എഴുതിയത് അവനെ ബോധപൂർവ്വം മറക്കുന്ന സഖാക്കൾക്ക് വേണ്ടി... സഖാവ് അലൻ കഴിഞ്ഞ അഞ്ച് വർഷവും പാർട്ടിയെ കെട്ടിപ്പെടുത്താൻ ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios